ഈ സംഭവത്തില്‍ ഞെട്ടിപ്പോയ മെയ്ബയിലെ പ്രാദേശിക സമൂഹത്തിലെ ആളുകള്‍ തങ്ങളുടെ തടവിലാക്കപ്പെട്ട സഹോദരങ്ങളെ രക്ഷിക്കാന്‍ പരിശ്രമിക്കുന്നതിനിടെ വീണ്ടും എഡിഎഫ് തീവ്രവാദികള്‍ ഗ്രാമം വളയുകയും 50 വിശ്വാസികളെ കൂടി പിടി കൂടി തടങ്കലിലാക്കുകയും ചെയ്തു.
കസാംഗയിലെ ഒരു പ്രൊട്ടസ്ററന്റ് പള്ളിയിലേയ്ക്ക് കടത്തപ്പെട്ട ഈ 70 പേരും ദിവസങ്ങള്‍ നീണ്ട അതിക്രൂരമായ പീഡനമുറകള്‍ക്കു ശേഷം നീചമായി കൊല ചെയ്യപ്പെടുകയായിരുന്നു. തീവ്രവാദികള്‍ പ്രദേശത്തു സൃഷ്ടിച്ച ഭീകരാന്തരീക്ഷം കാരണം ഫെബ്രുവരി 18 വരെ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ സംസ-്കരിക്കാന് പോലും തദ്ദേശവാസികള്‍ക്ക് സാധിച്ചിരുന്നില്ല. ഇരകളെ ദിവസങ്ങളോളം ബന്ദികളാക്കിയ ശേഷം കെട്ടിയിട്ട് വടിവാളുകള്‍ ഉപയോഗിച്ച് അതിക്രൂരമായി തലയറുത്താണ് കൊലപ്പെടുത്തിയതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതി ക്രൂരമായ ഭീകരാന്തരീക്ഷം കാരണം മേഖലയിലെ പള്ളികളും ൈ്രകസ്തവ മാനെജ്മെന്റുകളുടെ നേതൃത്വത്തിലുള്ള സ-്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ് എന്ന് കോംബോ ൈ്രപമറി സ-്കൂള്‍ ഡയറക്റ്റര്‍ മുഹിന്ദോ മുസുന്‍സി ഓപ്പണ്‍ ഡോറിനോട് വെളിപ്പെടുത്തി.
കോംഗോയില്‍ ഭീകരാക്രമണത്തില്‍ 350,000~ത്തിലധികം ആളുകള്‍ക്ക് അഭയം നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്കുന്നു.

Comments: